ഇസ്രയേലിൽ മലയാളി യുവാവിന്റെ മരണത്തിന് പിന്നാലെ ഭാര്യ ജീവനൊടുക്കി


കൽപ്പറ്റ :- ഇസ്രയേലിൽ വെച്ചുള്ള ഭർത്താവിന്റെ ദുരൂഹ മരണത്തിന് പിന്നാലെ ഭാര്യ ജീവനൊടുക്കി. വയനാട് സുൽത്താൻ ബത്തേരി കോളേരി സ്വദേശി രേഷ്മയാണ് (35) വിഷം കഴിച്ച് ആത്മഹത്യ ചെയതത്. രണ്ട് ദിവസം മുൻപ് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ രേഷ്‌മയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായി രുന്നു. രേഷ്മയുടെ ഭർത്താവായിരുന്ന സുൽത്താൻ ബത്തേരി കോളിയാടി ചമയംകുന്ന് സ്വദേശിയായ ജിനേഷിനെ അഞ്ച് മാസം മുൻപ് ഇസ്രയേലിൽ കെയർ ഗിവറായി ജോലി ചെയ്യുന്നതിനിടെയാണ് 4 തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

ജിനേഷ് പരിചരിച്ചിരുന്ന വീട്ടുടമസ്ഥയായ വയോധികയെ ജറുസലേമിനു സമീപത്തെ മേവസരേട്ട് സിയോനിൽ കുത്തേറ്റ് മരിച്ച് നിലയിലും കണ്ടെത്തിയിരുന്നു. ജിനീഷിൻ്റെ മരണ വിവരം അറിഞ്ഞതുമുതൽ മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു രേഷ്‌മയെന്നാണ് പറയുന്നത്. ജിനീഷിൻ്റെ മരണകാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എംബസിയിലടക്കം പരാതി നൽകിയിട്ടുണ്ടായിരുന്നു.

Previous Post Next Post