ചട്ടുകപ്പാറ :- മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.നാണു, കെ.രാമചന്ദ്രൻ, കെ.ഗണേശൻ എന്നിവർ നേതൃത്വം നൽകി.
ചട്ടുകപ്പാറയിൽ നടന്ന സമാപന പരിപാടിയിൽ NREG വർക്കേർസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.ചന്ദ്രൻ, CPI(M) മയ്യിൽ ഏരിയ കമ്മറ്റി അംഗം എം.വി സുശീല എന്നിവർ സംസാരിച്ചു. കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.


