ചേലേരി :- കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KPSTA) തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സമ്മേളനം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി വി.പി അബ്ദു റഷീദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ ദ്രോഹ നടപടികൾ സർക്കാർ അവസാനിപ്പിക്കണമെന്ന് അബ്ദു റഷീദ് പറഞ്ഞു. മെഡിസപ്പ്, പി എം ശ്രീ തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനത്തിന്റെയും ജീവനക്കാരുടെയും താല്പര്യം മാനിക്കാത്ത സംസ്ഥാന സർക്കാർ തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം നൽകുന്ന സൂചന തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ചേലേരി എ.യു.പി സ്കൂളിൽ നടന്ന സമ്മേളനത്തിൽ ഉപജില്ലാ പ്രസിഡന്റ് കെ.എം മുഫീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മഹേഷ് ചെറിയാണ്ടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റുമാരായ എ.കെ ഹരീഷ് കുമാർ, കെ.വി മെസ്മർ എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി കെ.പി താജുദ്ദീൻ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ടി.അംബരീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം.ശ്രീജ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ലാ കൗൺസിലർ സുവിന സുരേന്ദ്രൻ, സബ് ജില്ലാ വൈസ് പ്രസിഡന്റ് കെ.സുഭാഷ് എന്നിവർ സംസാരിച്ചു. സബ് ജില്ലാ വനിതാ ഫോറം പ്രസിഡന്റ് സുധാ ദേവി സ്വാഗതം പറഞ്ഞു.




