ക്രിസ്മസ്, ന്യൂഇയർ അവധിക്ക് നാട്ടിലെത്താൻ കൂടുതൽ സർവ്വീസുകൾ പ്രഖ്യാപിച്ച് KSRTC


കണ്ണൂർ :- ക്രിസ്മസ്, ന്യൂഇയർ അവധിയുടെ ഭാഗമായി കൂടുതൽ സർവീസ് ഒരുക്കി കെഎസ്‌ആർടിസി. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും ജനുവരി 5 വരെയാണു സർവീസ്. യാത്രക്കാരുടെ എണ്ണമനുസരിച്ചു കൂടുതൽ സർവീസ് നടത്തും. കൂടാതെ നിലവിലെ സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസുകൾ അറ്റകുറ്റപ്പണി നടത്തി സംസ്ഥാനാന്തര സർവീസ് നടത്തുമെന്നും അധികൃതർ പറഞ്ഞു.

ബെംഗളൂരുവിലേക്ക് കണ്ണൂർ ഡിപ്പോയിൽ നിന്ന് മട്ടന്നൂർ, ഇരിട്ടി വഴി രാത്രി 8.10, 9.30, 9.40 എന്നീ സമയങ്ങളിലാണു സർവീസുള്ളത്. പയ്യന്നൂരിൽ നിന്നു ചെറുപുഴ, മൈസൂരു വഴി രാത്രി 8.15, 8.25 സമയങ്ങളിലാണു സർവീസ്. ബെംഗളൂരുവിൽ നിന്ന് ഇരിട്ടി, മട്ടന്നൂർ വഴി കണ്ണൂരിലേക്ക് രാത്രി 8.30, 9.15, 9.45 എന്നിങ്ങനെയും പയ്യന്നൂരിലേക്ക്  ചെറുപുഴ വഴി രാത്രി 10, 10.10 എന്നിങ്ങനെയുമാണു സർവീസ്.

Previous Post Next Post