ചട്ടുകപ്പാറ :- തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് LDF കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കുറ്റ്യാട്ടൂർ പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട എം.വി സുശീല, പത്താം വാർഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട എം.പി രേവതി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മാണിയൂർ ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പി.സൗമിനി ടീച്ചർ, ചട്ടകപ്പാറ ഡിവിഷൻ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട കെ.നന്ദിനി എന്നിവർക്കാണ് സ്വീകരണം നൽകിയത്.
നാടക പ്രവർത്തകനും ദേശാഭിമാനി സർക്കുലേഷൻ മാനേജറുമായ എ.അശോകൻ ഉദ്ഘാടനം ചെയ്തു. കെ.പ്രിയേഷ് കുമാർ, പി.സൗമിനി ടീച്ചർ, കെ.നന്ദിനി, എം.വി സുശീല, എം.പി രേവതി എന്നിവർ സംസാരിച്ചു. കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് സെക്രട്ടറി കെ.വി പ്രതീഷ് സ്വാഗതം പറഞ്ഞു. പതിനാറാം വാർഡ് മുൻ മെമ്പർ പി.ശ്രീധരന് കെ.കെ ഗോപാലൻ മാസ്റ്റർ സ്നേഹോപഹാരം കൈമാറി.















