ബഡ്സ് ഒളിമ്പിയ 2.0; കായിക കിരീടം പത്തനംതിട്ടയ്ക്ക്

 


കണ്ണൂർ:-ബഡ്‌സ്, ബി ആർ സി സ്‌കൂളുകളിലെ വിദ്യാർഥികൾക്കായുള്ള സംസ്ഥാനതല കായികോത്സവം ബഡ്സ് ഒളിമ്പിയ 2.0 യിൽ കപ്പുയർത്തി പത്തനംതിട്ട ജില്ല. 71 പോയിന്റുകൾ നേടിയാണ് പത്തനംതിട്ട ഒന്നാമതെത്തിയത്. 52 പോയിന്റുകൾ നേടി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തെത്തി. 48 പോയിന്റുകൾ നേടിയ   കണ്ണൂർ ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം.

ജില്ലാതല ബഡ്‌സ് ഒളിമ്പിയകളിൽ വിജയിച്ചെത്തിയ ബൗദ്ധിക വെല്ലുവിളി നേരിടുന്ന 380 കുട്ടികളാണ്  കായിക മേളയിൽ പങ്കെടുത്തത്. 100 മീറ്റർ ഓട്ടം, ബോൾ ത്രോ(ലോവർ എബിലിറ്റി), വീൽചെയർ റേസ് (ഹയർ എബിലിറ്റി), സോഫ്റ്റ് ബോൾ (ലോവർ എബിലിറ്റി), ബാസ്‌കറ്റ് ബോൾ ത്രോ (ഹയർ എബിലിറ്റി), സ്റ്റാൻഡിംഗ് ബ്രോഡ് ജംബ് എന്നീ മത്സര ഇനങ്ങളിലാണ് കുട്ടികൾ മാറ്റുരച്ചത്. സമാപന ദിവസമായ ശനിയാഴ്ച 30 ഇനം മത്സരങ്ങൾ നടന്നു.

കടുത്ത വെയിലും ശാരീരിക പരിമിതികളെ മറന്ന് കുട്ടികൾ മാറ്റുരച്ചപ്പോൾ മത്സര വിജയങ്ങൾ അപ്രസക്തമായ പോരാട്ടങ്ങൾക്കാണ് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്

Previous Post Next Post