കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 'ശുചിത്വ പഠനോത്സവം 2026' സംഘടിപ്പിച്ചു. പരിപാടിയിൽ വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് വിതരണവും മികച്ച പ്രവർത്തനം കാഴ്ചവച്ച കുട്ടികൾക്ക് ആദരവും സർവ്വേ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപത്തിലുള്ള അവതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് എം.വി സുശീലയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. ചട്ടുകപ്പാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ എ ശശിധരൻ ഹരിത സേന സ്കോളർഷിപ്പ് പദ്ധതി വിശദീകരിച്ച് സംസാരിച്ചു. 

ചട്ടുകപ്പാറ ഗവൺമെന്റ് ഹയർ സെക്കൻഡറി, രാധാകൃഷ്ണ എ.യു.പി ചെക്കികുളം, കെ.എ.കെ.എൻ.എസ് എ.യു.പി കുറ്റ്യാട്ടൂർ എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്ത് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.രാജൻ, വാർഡ് മെമ്പർമാരായ കെ അച്യുതൻ, കെ.പി നാരായണൻ, കെ.വി ജുവൈരിയ, ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ വി.സഹദേവൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിന്ദു പി.എം സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ നിത്യ രശ്മി നന്ദിയും പറഞ്ഞു.




Previous Post Next Post