ഖാദി വിലക്കുറവ് മേള ഇന്നുമുതല്‍ കണ്ണൂരിൽ


കണ്ണൂർ :- പയ്യന്നൂര്‍ ഖാദിയുടെ ഉല്‍പന്നമായ 'സമ്മര്‍ കൂള്‍ ഷര്‍ട്ടു'കളുടെ പ്രത്യേക വിലക്കുറവ് മേള ഇന്ന് ജനുവരി 8 വ്യാഴാഴ്ച മുതല്‍ കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ആരംഭിക്കും. കൂടാതെ വിവിധ തരത്തിലുള്ള സില്‍ക്ക് സാരികളുടെ പ്രത്യേക ഡിസ്‌കൗണ്ട് സെയിലും നടക്കും. 

സാരികള്‍, മുണ്ടുകള്‍, ഷര്‍ട്ട് പീസുകള്‍, ബെഡ്ഷീറ്റ് എന്നിവയും വിലക്കുറവോടെ മേളയില്‍ നിന്ന് വാങ്ങാവുന്നതാണ്. സാരികള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ടിനൊപ്പം 10 ശതമാനം സര്‍ക്കാര്‍ റിബേറ്റും ലഭിക്കും. രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് മേളയുടെ സമയം.

Previous Post Next Post