കണ്ണൂർ :- ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വാട്ടര്‍ വളണ്ടിയര്‍മാര്‍ക്കുള്ള ശില്‍പശാല ജനുവരി 15ന് രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കും. ക്യാമ്പയിനില്‍ പുതുതായി ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കാം.
ജല സംരക്ഷണ- ജല സാക്ഷരത പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് ഭൂജല വകുപ്പ്, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, സന്നദ്ധ സംഘടനയായ മോര്‍ എന്നിവ സംയുക്തമായാണ് വാട്ടര്‍ വളണ്ടിയര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
