മണ്ണെണ്ണയ്ക്ക് ലിറ്ററിന് ആറ് രൂപ കുറച്ചു


കോട്ടയം :- ഏറെ മാസങ്ങൾക്കുശേഷം മണ്ണെണ്ണ വില കുറച്ചു. ലിറ്ററിന് ആറുരൂപയാണ് കുറച്ചത്. ഇതോടെ വില 74-ൽ നിന്ന് 68 ആയി. ആറു മാസത്തിനിടെ 13 രൂപയുടെ വർധനയുണ്ടായ ശേഷമാണ് ഈ കുറവ് വരുത്തിയത്.വിലയിൽ കുറവ് വരുത്തിയത് ആശ്വാസമാണെങ്കിലും വിഹിതം വെട്ടിക്കുറച്ചത് തിരിച്ചടിയായി. കാർഡൊന്നിന് ഒരു ലിറ്ററിൽനിന്ന് അരലിറ്ററായിട്ടാണ് കുറച്ചത്. 

ഡിസംബറിൽ കാർഡൊന്നിന് ഒരു ലിറ്റർ വീതം വിതരണം ചെയ്യാൻ നിർദേശിച്ചിരുന്നുവെങ്കിലും ഇ-പോസ് യന്ത്രത്തിൽ മാറ്റം വരുത്താതെ വന്നതോടെ ശ്രമം കാര്യമായി വിജയിച്ചില്ല. വിതരണം കുറയ്ക്കുന്നത് കേരളത്തിന്റെ മൊത്തം മണ്ണെണ്ണ വിഹിതം കുറയ്ക്കാൻ ഇടയാക്കുമെന്ന ആശങ്കയുണ്ടാക്കുന്നു. 57 ലക്ഷം ലിറ്ററാണ് മൂന്നുമാസത്തേക്ക് കേരളത്തിനുള്ള വിഹിതം. ഓരോ പാദത്തിലും മണ്ണെണ്ണ മിച്ചം വന്നാൽ കേരളത്തിൻ്റെ വിഹിതം 40 ലക്ഷം ലിറ്ററിലേക്ക് താഴ്ത്താൻ ഇടയുണ്ട്.

Previous Post Next Post