റിപ്പബ്ലിക് ദിനാഘോഷം;മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയര്‍ത്തും



കണ്ണൂർ:-ജ്യത്തിൻ്റെ  റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ജില്ലാതല പരിപാടികൾ  ജനുവരി 26 തിങ്കളാഴ്ച കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കും.  രാവിലെ ഒന്‍പത് മണിക്ക് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയിൽ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയര്‍ത്തും. ശേഷം പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് റിപ്പബ്ലിക് ദിന സന്ദേശം നൽകും.  രാവിലെ 8.30 മുതൽ വിവിധ പ്ലാറ്റൂണുകള്‍ കലക്ടറേറ്റ് മൈതാനിയിലേക്ക് എത്തി തുടങ്ങും.

പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍ സി സി, എസ് പി സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് വിഭാഗങ്ങളിലായി 24 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. ഡിഎസ്.സി സെൻ്റർ, ആർമി സ്കൂൾ, സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻററി സ്കൂൾ, കടമ്പൂർ എച്ച് എസ് എസ് സ്കൂൾ എന്നിവയുടെ ബാൻറ് സെറ്റ് പരിപാടിയുടെ മാറ്റുകൂട്ടും.

പോലിസ്, എക്സൈസ്, ഫോറസ്റ്റ്, ആരോഗ്യ വകുപ്പ്, ശുചിത്വ മിഷൻ ആർ.ടി.ഒ, കുടുംബശ്രീ തുടങ്ങിയവയുടെ ഫ്ലോട്ടുകളും ഉണ്ടാകും. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയികളായ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും  അരങ്ങേറും.

Previous Post Next Post