കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ യൂണിറ്റ് റിപ്പബ്ലിക്ദിനം ആഘോഷിച്ചു


കുറ്റ്യാട്ടൂർ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ യൂണിറ്റ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പെൻഷൻ ഭവനിൽ ദേശീയ പതാക ഉയർത്തി. യൂണിറ്റ്‌ പ്രസിഡന്റ് എം.ജനാർദ്ദനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. റിട്ട. പഞ്ചായത്ത് സെക്രട്ടറി കെ.രാജൻ "ഇന്ത്യൻ ഭരണഘടനയും മൗലികാവകാശങ്ങളും" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. 

സി.രാമകൃഷ്ണൻ മാസ്റ്റർ, വി.രമാദേവി ടീച്ചർ, വി.വി ബാലകൃഷ്ണൻ മാസ്റ്റർ, സി.ബാലഗോപാലൻ മാസ്റ്റർ, മുകുന്ദൻ പുത്തലത്ത്, എം.ജെ ജ്യോതിഷ്, പി.കെ രാധാ മോഹൻ, ബാബു അരിയേരി, കെ.രാമകൃഷണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.വി ചന്ദ്രൻ മാസ്റ്റർ സ്വാഗതവും സി.വി രത്നവല്ലി ടീച്ചർ നന്ദിയും പറഞ്ഞു.



Previous Post Next Post