കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് പഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണം നൽകി


മയ്യിൽ :- കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങൾക്കും സ്വീകരണം നൽകി. യൂണിറ്റ് പ്രസിഡന്റ് കെ.പി അബ്ദുൽ ഗഫൂറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മയ്യിൽ പോലീസ് സബ്ബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് KVVES മയ്യിൽ യൂണിറ്റിന്റെ വീക്ഷണത്തിൽ മയ്യിൽ ടൗണിൽ അടിയന്തരമായി നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളും വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങളും അടങ്ങിയ നിവേദനം യൂണിറ്റ് ഭാരവാഹികൾ ചേർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.

വ്യാപാരികളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്ക് ചടങ്ങിൽ വെച്ച്  ഉപഹാരവും ക്യാഷ് അവാർഡും വിതരണം ചെയ്തു. മയ്യിൽ വ്യാപാരോത്സവും സമ്മാന കൂപ്പൺ നറുക്കെടുപ്പും മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ് കുമാർ മാസ്റ്ററും, മറ്റ് വാർഡ് അംഗങ്ങളും ചേർന്ന് നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി രാജീവ് മാണിക്കോത്ത്, ട്രഷറർ ഷറഫുദ്ദീൻ.പി, യൂത്ത് വിംഗ് പ്രസിഡന്റ് മുസ്തഫ എ.എം, വനിതാ വിംഗ് പ്രസിഡന്റ് സബീന.കെ എന്നിവർ സംസാരിച്ചു.




Previous Post Next Post