ദീപക്കിന്റെ ആത്മഹത്യ ; പ്രതി ഷിംജിതയ്ക്ക് ജാമ്യമില്ല


കോഴിക്കോട് :- കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതിൽ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ തള്ളി കോടതി. ഷിംജിത റിമാൻഡിൽ തുടരും. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് കാട്ടി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. 

സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതിൽ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. ദീപക്കിനെ ഷിംജിതക്ക് മുൻപരിചയമില്ലെന്നും ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നുമുള്ള വാദമാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. ഈ മാസം 16 നായിരുന്നു സ്വകാര്യബസിൽ കേസിനാസ്പദമായ വീഡിയോ ചിത്രീകരിച്ചശേഷം ഷിംജിത അത് ഇൻസ്റ്റഗ്രാമിൽപോസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ദീപക് ജീവനൊടുക്കുകയായിരുന്നു.

Previous Post Next Post