കണ്ണൂർ പുഷ്പോത്സവത്തോടനുബന്ധിച്ച് റസിഡന്റ്സ് അസോസിയേഷനുകളും കാർഷിക മേഖലയും എന്ന വിഷയത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. കണ്ണൂർ പോലീസ് മൈതാനിയിലെ വേദിയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി വിനീഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. പുതുതലമുറയെ കാർഷികവൃത്തിയിലേക്ക് ആകർഷിക്കുന്നിതിനും കാർഷികാവബോധം സൃഷ്ടിക്കുന്നതിനുമാണ് സെമിനാർ സംഘടിപ്പിച്ചത്. എഫ് ആർ എ ജില്ലാ പ്രസിഡന്റ് കെ. ദേവദാസൻ അധ്യക്ഷനായി. കൃഷി ഡപ്യൂട്ടി ഡയറക്ടർ ബിന്ദു കെ മാത്യു വിഷയം അവതരിപ്പിച്ചു. സി എച്ച് പ്രദീപ് കുമാർ സംസാരിച്ചു.
*
