കൊളച്ചേരി എ യു പി സ്കൂളിൽ പി ടി എ ജനറൽ ബോഡി യോഗവും കുട്ടികൾക്കുള്ള അനുമോദനവും നടന്നു.

 



കൊളച്ചേരി : -കൊളച്ചേരി എ യു പി സ്കൂളിൽ  ജനറൽബോഡി യോഗവും നാഷണൽ ഗെയിംസിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും സംസ്ഥാന സവിശേഷ സർഗോത്സവത്തിൽ മികച്ചപ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത നിവേദ്യ പി വി , ഇസ്ലാമിക് എജുക്കേഷൻ ബോർഡിൻ്റെ സ്മാർട്ട്സ്കോളർഷിപ്പിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് എം കെ എന്നീ കുട്ടികൾക്കുള്ള അനുമോദനവും നടത്തി.

സ്കൂൾ പ്രധാന അധ്യാപിക എം താരാമണി ടീച്ചർ സ്വാഗതവുംപിടിഎ പ്രസിഡണ്ട് ശ്രീമതി റിജിന പി അധ്യക്ഷതയും വഹിച്ചു.കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ  യൂസഫ് കെ വി പരിപാടി ഉദ്ഘാടനം ചെയ്തു.അധ്യാപകരായ എം ശ്രീജ ടീച്ചർ സഹീർ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി എം നിഷ ടീച്ചർ നന്ദി പറഞ്ഞു.


Previous Post Next Post