നവോദയ സ്വയം സഹായ സംഘം, നവോദയ വനിതാ കൂട്ടായ്മ വാർഷികാഘോഷവും മലപ്പട്ടം ഗ്രാമപഞ്ചായത്ത്‌ മെമ്പർമാർക്ക് സ്വീകരണവും നടത്തി


മലപ്പട്ടം :- നവോദയ സ്വയം സഹായ സംഘം, നവോദയ വനിതാ കൂട്ടായ്മ വാർഷികാഘോഷവും മലപ്പട്ടം പഞ്ചായത്ത്‌ മെമ്പർമാർക്ക് സ്വീകരണവും നൽകി. മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.പി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി സി.പി രാജീവൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ എ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

 വാർഡ് മെമ്പർമാരായ ഒതേനൻ ഐ.വി, ഷിനി എ.വി, ലീല.സി എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി അയനത്ത് മുകുന്ദൻ മാസ്റ്റർ, നസീർ.ഇ, പി.കെ പുരുഷോത്തമൻ, നിഷ ബാലൻ, അനുഷ്മ സുധിൻ, ഷംന കെ.പി, ശോഭന.ഒ എന്നിവർ സംസാരിച്ചു.

Previous Post Next Post