ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് 'ഗുഡ് പാരന്റിങ്' സംഘടിപ്പിച്ചു. ട്രെയിനറും കൗൺസിലിംഗ് സൈക്കോളജിസ്റ്റുമായ ലിഷ.കെ വിഷയാവതരണം നടത്തി. ചടങ്ങിൽ സ്പർശനം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ എം.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
പ്രവാസി സംഘം മയ്യിൽ ഏരിയാ കമ്മറ്റിയംഗം എം.പി ശ്രീശൻ ആശംസയർപ്പിച്ച് സംസാരിച്ചു. ലൈബ്രേറിയൻ മേഘ, പി.വി പവിത്രൻ, ഒ വി രാമചന്ദ്രൻ, പി.കെ രവീന്ദ്രനാഥൻ, രതീശൻ.കെ, ശ്രീജനീ ബാബു, രേഷ്മ എന്നിവർ നേതൃത്വം നൽകി. വായനശാല പ്രസിഡന്റ് പി.വിനോദ് സ്വാഗതവും വായനശാല ജോയിന്റ് സെക്രട്ടറി ഷനോജ് പി.കെ നന്ദിയും പറഞ്ഞു.



