കണ്ടക്കൈ :- ചെക്കിക്കുന്ന് ശ്രീ തായ്പരദേവത സമ്പ്രദായ ക്ഷേത്രം കളിയാട്ടം ജനുവരി 8, 9,10, 11 തീയതികളിൽ നടക്കും. ജനുവരി 8 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കൊയ്യം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം 6.30 മുതൽ ദേശവാസികളുടെ കലാവിരുന്ന് അരങ്ങേറും. ജനുവരി 9 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാളക്കാട്ടില്ലത്ത് സന്ദീപ് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മകത്വത്തിൽ ഗണപതി ഹോമം. വൈകുന്നേരം 3 മണിക്ക് കളിയാട്ടം തിടങ്ങൽ, 5 മണിക്ക് പൂക്കുട്ടി ശാസ്തപ്പൻ തോറ്റം, തുടർന്ന് ഭൈരവൻ ദൈവത്തിന്റെ തോറ്റം അങ്കചേകരുടെ വെള്ളാട്ടം, കുടിവീരൻ ദൈവം, കരുവാൾ ഭഗവതി, ഉച്ചിട്ട ഭഗവതി, തായ്പര ദേവത എന്നിവയുടെ തോറ്റം നടക്കും.
ജനുവരി 10 ശനിയാഴ്ച പുലർച്ചെ 4 മണിക്ക് പൂക്കുട്ടി ശാസ്തപ്പൻ ദൈവം പുറപ്പാട്, രക്തേശ്വരി അമ്മ, കൊടിവീരൻ ദൈവം, ഭൈരവൻ ദൈവം, അങ്കചേകവർ, കരുവാൾ ഭഗവതി എന്നിവയുടെ പുറപ്പാട്. രാവിലെ 10 മണിക്ക് ഉച്ചിട്ട ഭഗവതിയുടെ പുറപ്പാടും മേലേരി കയ്യേൽക്കലും. വൈകുന്നേരം 4 മണിക്ക് തായ്പരദേവതയുടെ ഉച്ചതോറ്റം, 6 മണിക്ക് ഗുളികൻ ദൈവത്തിന്റെ വെള്ളാട്ടം, വിഷകണ്ഠൻ ദൈവത്തിന്റെ വെള്ളാട്ടം. രാത്രി 9 മണിക്ക് പൊട്ടൻ ദൈവത്തിന് തിടങ്ങൽ, തുടർന്ന് രുധിരകാളിയുടെ തോറ്റം, വിഷ്ണുമൂർത്തിയുടെ തോറ്റം. രാത്രി 12 മണിക്ക് തായ്പര ദേവതയുടെ അന്തിത്തോട്ടവും കോടിയില വാങ്ങലും.
ജനുവരി 11 ഞായറാഴ്ച പുലർച്ചെ 4 മണിക്ക് വിഷകണ്ഠൻ ദൈവത്തിന്റെ പുറപ്പാട്. തുടർന്ന് പൊട്ടൻ ദൈവം, ഗുളികൻ ദൈവം, വിഷ്ണുമൂർത്തി എന്നിവയുടെ പുറപ്പാട്. രാവിലെ 10 മണിക്ക് രുധിര കളിയുടെ പുറപ്പാട്. 11.30 ന് തായ്പരദേവതയുടെ തിരുമുടി നിവരൽ. തുടർന്ന് തുലാഭാരം തൂക്കൽ. വൈകുന്നേരം ആറാടിക്കലും തുടർന്ന് കൂടിയാട്ടവും നടക്കും.
ജനുവരി 9, 10 തീയതികളിൽ രാത്രി 8 മണി മുതൽ 10 മണി വരെ അന്നദാനം ഉണ്ടായിരിക്കും. കളിയാട്ടത്തിന്റെ സമാപന ദിനത്തിൽ ഉച്ചയ്ക്ക് 12 മണി മുതൽ പ്രസാദസദ്യയും ഉണ്ടായിരിക്കും. കളിയാട്ടത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ആഘോഷകമ്മിറ്റി ചെയർമാൻ വിനോദ് കണ്ടക്കൈ, ജനറൽ കൺവീനർ വി.പി ഭാസ്കരൻ, ജോയിന്റ് കൺവീനർ എം.ഹരിദാസൻ, രക്ഷാധികാരി ഇ.പി മാധവൻ നമ്പ്യാർ, വി.പി ഷാജി, എ.അശോകൻ, ടി.വി ചന്ദ്രൻ, എം.പത്മനാഭൻ നമ്പ്യാർ തുടങ്ങിയവർ പങ്കെടുത്തു.
