ഹംസ മൗലവിയുടെ നിര്യാണം;സർവ്വകക്ഷി അനുശോചന യോഗം നടത്തി

 


 പള്ളിപ്പറമ്പ്: മുസ്ലിം ലീഗ് നേതാവും കണ്ണൂർ ജില്ലാ പ്രവർത്തസമിതി അംഗവും നെല്ലിക്കപാലം മദ്രസ സദർ മുഅല്ലിമുമായ കെ ഹംസ മൗലവി പള്ളിപ്പറമ്പിന്റെ നിര്യാണത്തിൽ പള്ളിപ്പറമ്പ് പി ടി എച്ച് അങ്കണത്തിൽ സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത്  പ്രസിഡണ്ട് എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് 

അഡ്വ : അബ്ദുൽ കരീം ചേലേരി, വിവിധ സംഘടനാ നേതാക്കളായ സമദ് കടമ്പേരി, പി മുഹമ്മദ്‌ ഇഖ്ബാൽ, കെ ബാലസുബ്രഹ്മണ്യൻ, കെ പി സജീവ്, വി പി വേണുഗോപാലൻ, ടി വി ഹസൈനാർ മാസ്റ്റർ, സി കെ മഹമൂദ്, മൻസൂർ പാമ്പുരുത്തി, കാസിം ഹുദവി, അമീർ സഅദി,അശ്രഫ് സഖാഫി പള്ളിപ്പറമ്പ്, സി എം മുസ്തഫ ഹാജി, എം കെ കുഞ്ഞഹമ്മദ് കുട്ടി, പി കെ ഷംസുദ്ദീൻ, കെ പി അബ്ദുൽ മുനീർ, കെ പി മുഹമ്മദലി, സി കെ സത്താർ സംസാരിച്ചു. പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ സ്വാഗതം പറഞ്ഞു.

Previous Post Next Post