തൊണ്ടിമുതൽ കേസ് ; ശിക്ഷാ വിധി റദ്ദാക്കാൻ കോടതിയിൽ ഹർജി സമർപ്പിച്ച് ആന്റണി രാജു

 


തിരുവനന്തപുരം: -തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ആന്റണി രാജു ഹർജി സമർപ്പിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ഹർജി കോടതി നാളെ പരിഗണിക്കും. കേസിൽ വിദേശിയായ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ ആൻ്റണി രാജു അട്ടിമറിച്ചുവെന്നാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ കണ്ടെത്തൽ. മുൻ കോടതി ക്ലർക്കായ ജോസും കുറ്റക്കാരനാണ്. കുറ്റപത്രം നൽകി 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറഞ്ഞത്.

Previous Post Next Post