കണ്ണൂർ :- കണ്ണൂരിൽ കെഎസ്ഇബിയുടെ വിവിധ ഓഫീസുകളിൽ വിജിലൻസ് വിഭാഗം മിന്നൽ പരിശോധന നടത്തി. ‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിലാണ് പരിശോധന നടന്നത്. കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയർമാരുടെ ഓഫീസുകളിലാണ് പ്രധാനമായും പരിശോധന നടന്നത്. ജില്ലയിൽ അഞ്ച് ഇടങ്ങളിലായി ഒരേസമയം വിജിലൻസ് സംഘം റെയ്‌ഡ് നടത്തി.
കൂത്തുപറമ്പ് ഓഫീസിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. ഒരു ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് കരാറുകാർ പണം കൈമാറിയതായി വിജിലൻസ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് രേഖകളും ബാങ്ക് ഇടപാടുകളും വിശദമായി പരിശോധിച്ചു വരികയാണ്. വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിൻ്റെ നടത്തിയത്.
