വളവിൽ ചേലേരി മരുതിയോട്ട് ശ്രീ തോട്ടുംകര ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന നേർച്ച കളിയാട്ട മഹോത്സവം ജനുവരി 26, 27 തീയതികളിൽ


ചേലേരി :- വളവിൽ ചേലേരി മരുതിയോട്ട് ശ്രീ തോട്ടുംകര ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന നേർച്ച കളിയാട്ട മഹോത്സവം ജനുവരി 26, 27 തീയതികളിൽ നടക്കും. 

ജനുവരി 26 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മേൽശാന്തി അവിനാശ് ഭട്ടിന്റെ കാർമികത്വത്തിൽ ഗണപതി ഹോമവും നാഗസ്ഥാനത്ത് നൂറും പാലും സമർപ്പണവും. വൈകുന്നേരം 6.30 ന് സന്ധ്യാവേല, 7.30 ന് തോട്ടുങ്കര ഭഗവതി തോറ്റം, തുടർന്ന് പ്രസാദസദ്യ, 8.30 ന് ധർമ്മ ദൈവം വെള്ളാട്ടം.

ജനുവരി 27ന് ചൊവ്വ പുലർച്ചെ 2 മണിക്ക്  തോട്ടുങ്കര ഭഗവതിയുടെ കൊടിയില തോറ്റം, പുലർച്ചെ4.30 ന് ധർമ്മ ദൈവത്തിന്റെ പുറപ്പാട്, 5 മണിക്ക് തോട്ടുങ്കര ഭാഗവതിയുടെ പുറപ്പാട്.

Previous Post Next Post