മയ്യിൽ :- തൊഴിലാളി സമൂഹത്തിനും രാജ്യത്തിൻ്റെ സമ്പദ്ഘടനയ്ക്കും വിഘാതം സൃഷ്ടിക്കുന്ന നാല് ലേബർ കോഡുകളും അടിയന്തിരമായി പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് KSSPU മയ്യിൽ വെസ്റ്റ് യൂണിറ്റ് 34-ാം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് രാമചന്ദ്രൻ സി.സിയുടെ അധ്യക്ഷതയിൽ KSSPU സംസ്ഥാന സമിതി അംഗം കത്രിക്കുട്ടി കെ.ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ടും വരണാധികാരിയുമായ വിജയരാഘവൻ വി.വി കമ്മിറ്റി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യൂണിറ്റ് പ്രവർത്തന റിപ്പോർട്ട് സെക്രട്ടരി രാജേന്ദ്രൻ പി.വി, വരവ് -ചെലവ് കണക്ക് ട്രഷറർ ദാമോദരൻ എം എന്നിവർ അവതരിപ്പിച്ചു.
സംസ്ഥാന സമിതി അംഗം മുകുന്ദൻ.ഇ, ജില്ലാ സമിതി അംഗം ബാലകൃഷ്ണൻ.കെ, മയ്യിൽ ബ്ലോക്ക് പ്രസിഡണ്ട് യശോദ കെ.വി, സെക്രട്ടരി പത്മനാഭൻ.സി, വൈസ് പ്രസിഡണ്ട് രാമകൃഷ്ണൻ.സി എന്നിവർ സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് പ്രമീള ടി.വി അനുശോചന പ്രമേയവും, ജോയൻ്റ് സെക്രട്ടറി വിജയൻ കെ.വി ഔദ്യോഗിക പ്രമേയങ്ങളും അവതരിപ്പിച്ചു. പുതിയ അംഗം മോഹനൻ കെ.സിക്ക് വരവേൽപ്പ് നൽകി. ചർച്ചയിൽ രുഗ്മിണി.ടി, ഗോപിനാഥൻ കെ.ആർ, സതീഷ് വള്ളൂർ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ വി.വി, പ്രദീപൻ പി.വി, ഹരി ജയന്തൻ ഇ.എ എന്നിവർ പങ്കെടുത്തു. സാന്ത്വനവേദി വരവ് - ചെലവ് കണക്ക് കൺവീനർ ദിവാകരൻ കെ.കെ അവതരിപ്പിച്ചു. സംഘടനാപരമായി ഉയർന്ന ചർച്ചകൾക്ക് മുകുന്ദൻ.ഇ മറുപടി നൽകി.
യൂനിറ്റ് ജോയിൻ്റ് സെക്രട്ടരിമാരായ ഉണ്ണികൃഷ്ണൻ കെ പി സ്വാഗതവും പ്രേമി എം കെ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ :-
രാമചന്ദ്രൻ സി സി ( പ്രസിഡൻ്റ്)
രാജേന്ദ്രൻ പി വി (സെക്രട്ടരി )
ദാമോദരൻ എം ( ട്രഷറർ)
