സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം ഏകീകരിച്ചു ; ഇനി രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ


തിരുവനന്തപുരം :- സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം ഏകീകരിച്ചു. ഇനി മുതൽ രാവിലെ പത്തു മുതൽ രാത്രി 12 വരെയായിരിക്കും സംസ്ഥാനത്തെ എല്ലാ ബാറുകളും പ്രവർത്തിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. വിജ്ഞാപനം പുറത്തിറങ്ങിയാൽ പുതിയ സമയക്രമം പ്രാബല്യത്തിലാകും. നിലവിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ബാറുകൾക്കായായിരുന്നു രാവിലെ 10 മുതൽ അർധരാത്രി 12വരെ പ്രവർത്തിക്കാൻ അനുമതിയുള്ളത്. ഇതിനുപുറെ പുതുവത്സര തലേന്ന് അടക്കം അർധരാത്രി 12വരെ പ്രവർത്തിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു.

നിലവിൽ സംസ്ഥാനത്ത് ടൂറിസം മേഖലയിലെ അല്ലാത്ത മറ്റു ബാറുകളുടെ പ്രവർത്തന സമയം രാവിലെ 11 മുതൽ രാത്രി 11വരെയാണ്. ഇതാണിപ്പോൾ രാവിലെ പത്തു മുതൽ അർധരാത്രി 12വരെയായി ദീർഘിപ്പിക്കുന്നത്. ബാറുടമകളുടെ ദീർഘകാലമായിട്ടുള്ള ആവശ്യത്തിന് സർക്കാർ അനുകൂല തീരുമാനമെടുത്തിരിക്കുന്നത്. ബാറുകളിൽ നിന്നുള്ള വരുമാനം കുറയുന്നുവെന്ന് ചൂണ്ടികാട്ടി പ്രവർത്തന സമയത്തിൽ രണ്ടു മണിക്കൂർ കൂട്ടി നീട്ടണമെന്ന് ബാറുടമകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ടൂറിസം മേഖലയിലെ ബാറുകൾക്ക് മാത്രം രാവിലെ 10 മുതൽ അർധരാത്രി 12വരെ അനുമതി നൽകുമ്പോൾ മറ്റു ബാറുകൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതിയും ബാറുടമകൾ ഉന്നയിച്ചിരുന്നു. ടൂറിസം മേഖല പരിധിയിലെ ബാറിന് തൊട്ടു അതിർത്തിയിലെ ബാർ രാത്രി 11വരെ പ്രവർത്തിക്കുന്നതും അനുമതിയുള്ള ബാർ രാത്രി 12വരെ പ്രവർത്തിക്കുന്നതും ആശ യക്കുഴപ്പങ്ങൾക്കിടയാക്കുകയാണെന്നും ഉടമകളുടെ പരാതിയുണ്ട്.

Previous Post Next Post