ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് അധ്യാപിക മരിച്ചു


തിരുവനന്തപുരം :- ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു. മംഗലപുരത്തെ സ്വകാര്യ സ്കൂൾ അധ്യാപികയായ ധന്യ (38) ആണ് മരിച്ചത്. വെഞ്ഞാറമ്മൂട് മണലിമുക്ക് പണിക്കരുകോണം സ്വദേശിനിയായ ഇവർ ജോലിക്ക് പോകുന്നതിനുള്ള സൗകര്യാർത്ഥം കണിയാപുരത്ത് വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ബുധനാഴ്ച വൈകിട്ടോടെ വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അസ്വസ്ഥതയുണ്ടായത്. ചൂര മീൻ അച്ചാറും മരിച്ചീനി പുഴുങ്ങിയതുമാണ് ഇവർ കഴിച്ചിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു. ഭക്ഷണം കഴിച്ചയുടനെ കടുത്ത ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കുടുംബാംഗങ്ങൾ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Previous Post Next Post