കുറ്റ്യാട്ടൂർ :- പഴശ്ശി പ്രിയദർശിനി കോൺഗ്രസ് ഓഫീസിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. എം.വി കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ഈ വർഷത്തെ കർഷകദിനത്തിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും മാതൃകാ കർഷകനായി തെരഞ്ഞെടുത്ത തമ്പാൻ നമ്പ്യാരെ ആദരിച്ചു.
യൂസഫ് പാലക്കൽ എം.വി കുഞ്ഞിരാമൻ മാസ്റ്റർ, ടി.ഒ നാരായണൻ കുട്ടി, കേശവൻ നമ്പൂതിരി, ശശീധരൻ മാസ്റ്റർ, മുസാൻ, കരുണാകരൻ, രാജൻ, മാധവി, വാസുദേവൻ, ഫൈസൽ ഇബ്രാഹിം, അശോകൻ തുടങ്ങിയവർ പങ്കെടുത്തു.

