ബസ്സ് സ്റ്റോപ്പിൽ ഇറക്കാത്തത് ചോദിച്ച റിട്ട. അധ്യാപകനെതിരെ ബസ്‌ ജീവനക്കാരുടെ ക്രൂര മർദ്ദനം, പ്രതികൾക്കെതിരെ കേസ് എടുത്ത് മയ്യിൽ പോലീസ്

 

നാറാത്ത്:- ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു റിട്ട. അദ്ധ്യാപകൻ നാറാത്തെ കെ എൻ നാരായണൻ മാസ്റ്റർക്ക് നേരെ ബസ്സിൽ വച്ച് ബസ്‌ ജീവനക്കാരുടെ മർദ്ദനം .

ഇന്ന് രാവിലെയായിരുന്നു സംഭവം. നാറത്തു നിന്നും കൈരളി റിസോർട്ടിൽ ഒരു കല്യാണത്തിന് പങ്കെടുക്കാനായി ബസ്സിൽ കയറിയ കെ എൻ നാരായണൻ മാസ്റ്റർക്ക് ബസ്‌ അവിടെ നിറുത്തുമെന്നു ജീവനക്കാർ ഉറപ്പു നൽകിയതായിരുന്നു.

തുടർന്ന് സ്റ്റോപ്പ്‌ എത്തിയപ്പോൾ ബസ്‌ നിർത്താത്തത് കണ്ടു ചോദിച്ചപ്പോൾ അടുത്ത സ്റ്റോപ്പിൽ എത്തി ബസ്‌ നിർത്തുകയും ബസ്‌ ഡ്രൈവരും കണ്ടക്ടറും ചേർന്ന് എഴുപത്തിയെട്ട് വയസ്സായ റിട്ടയേഡ് അധ്യാപകനെ ക്രൂരമായി മർദ്ധിക്കുകയാണ് ഉണ്ടായത്.

കണ്ണൂർ ചാലോട് റൂട്ടിൽ ഓടുന്ന അൽഷി ബസ്സിലെ ഡ്രൈവർ ശ്യാംരാജ് , കണ്ടക്ടർ  അമീർ എന്നിവർ ചേർന്നാണ് മർദ്ദിച്ചത്.

ബസ്സിൽ നിന്ന് തള്ളി താഴെയിട്ടതിനു ശേഷവും മർദ്ദനം തുടരുകയായിരുന്നു. മുഖത്തും നടുവിനും പരിക്കേറ്റ നാരായണൻ മാഷെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  മയ്യിൽ പോലീസ് പ്രതികൾക്കെതിരെ കേസെടുത്തു പ്രതികളെ കസ്റ്റഡിയിലെടുത്തു.

എഴുപത്തിയെട്ട് വയസ്സായ റിട്ടയേഡ് അധ്യാപകനെ ക്രൂരമായി മർദ്ദിച്ചതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Previous Post Next Post