ചേലേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ശ്രീകോവിൽ പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമായി

 


​ചേലേരി:-ചേലേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ശ്രീകോവിൽ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായുള്ള മേൽക്കൂരയുടെ നിർമ്മാണത്തിന് തുടക്കമായി. ഏകദേശം ഒരു കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നടക്കുന്ന മേൽക്കൂരയുടെ പണി തളിപ്പറമ്പ് തലോറയിലെ വിശ്വകർമ്മ ആചാരി സുരേന്ദ്രൻ നിർവഹിച്ചു.

​ചടങ്ങിന് ക്ഷേത്രം പ്രസിഡന്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി പി.പി. കുഞ്ഞിക്കണ്ണൻ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മാതൃസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഭക്തജനങ്ങളടക്കം നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post