മട്ടന്നൂർ: മട്ടന്നൂർ ലയൺസ് ക്ലബ് റോഡിൽ ജ്യോതി, മകൻ നവീൻ എന്നിവരെ വീട്ടിനുള്ളിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തി. വീടിന്റെ രണ്ടാം നിലയിലാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ ഇരുവരെയും കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരുന്നു
