നമ്പ്രം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ആചാര സ്ഥാനികൻ രാജു കോമരം നിര്യാതനായി


നണിയൂർ നമ്പ്രം :- നമ്പ്രം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം  ആചാര സ്ഥാനികൻ കെ വി രാജു കോമരം (60) അന്തരിച്ചു. പരേതരായ കുഞ്ഞിരാമൻ നായർ - കെ വി മാധവി എന്നിവരുടെ മകനാണ്. ഭാര്യ: കെ ലളിത. മക്കൾ: കെ നവജിത്ത്, കെ നയന.
 സഹോദരങ്ങൾ: കെ വി ചന്ദ്രൻ, കെ വി ഭാസ്കരൻ, കെ വി ബിന്ദു, കെ വി ഉത്തമൻ.

 ഇന്ന് വൈകീട്ട് 3.30 വരെ കുറ്റ്യാട്ടൂർ മഹാശിവക്ഷേത്രത്തിന് സമീപത്തെ വസതിയിൽ പൊതുദർശനമുണ്ടാകും. സംസ്കാരം നാളെ തിങ്കളാഴ്ച നടക്കും.

കോമരത്തിന്റെ നിര്യാണത്തെ തുടർന്ന് നമ്പ്രം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ചുള്ള നാട്ടെഴുന്നള്ളത്ത് നിർത്തിവെച്ചതായി ക്ഷേത്രം രക്ഷാധികാരികൾ അറിയിച്ചു.

Previous Post Next Post