വളവിൽ ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാലയ്ക്ക് സമീപത്തെ ബിബിത്ത് -മേഘ ദമ്പതികളുടെ മകൾ ആഷ്‌ലിന്റെ പിറന്നാൾ ദിനത്തിൽ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസഹായം നൽകി.
സ്പർശനം ചാരിറ്റബിൾ സൊസൈറ്റി കൺവീനർ പി.കെ വിശ്വനാഥൻ തുക ഏറ്റുവാങ്ങി. എക്സിക്യൂട്ടീവ് അംഗങ്ങളായ പി.വിനോദ്, ഇ.പി സതീശൻ, പി.കെ ഷനോജ്, ബിബിത്തിന്റെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
