കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ പാട്ട് ഉത്സവം നാളെ


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ പാട്ട് ഉത്സവത്തിന് നാളെ നവംബർ 9 തിങ്കളാഴ്ച തുടക്കമാകും. തിങ്കളാഴ്ച വൈകുന്നേരം ക്ഷേത്രം കോയ്മ മംഗലശ്ശേരി നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടക്കുന്ന തിരുവത്താഴത്തിന് അരി അളവോടെ സമാരംഭം കുറിക്കും.

ചൊവ്വാഴ്ച രാവിലെ ഉഷ:പ്പൂജക്ക് ശേഷം ഉഷപ്പാട്ട് തുടർന്ന് നവക പൂജ നവകാഭിഷേകം ഉച്ചപൂജ, പാട്ട് വൈകുന്നേരം ദീപാരാധനയ്ക്കുശേഷം തിരുവായുധം എഴുന്നള്ളത്തും വടക്കേ കാവിൽ നാഗപ്പാട്ടും, തിരിച്ചെഴുന്നള്ളത്ത് കളപൂജ, കളംമായ്ക്കൽ, കളത്തിലരി, പ്രസാദ വിതരണം എന്നിവ നടക്കും. വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടും കളം വരയൽ ചടങ്ങിന് കരിയിൽ സതീശൻ നമ്പ്യാർ മരുതായിയും മുഖ്യകാർമികത്വം വഹിക്കും. 

തുലാമാസത്തെ മൂന്നാംശനി ദിനത്തിൽ ശനീശ്വരനെ തൊഴാനും ഞായറാഴ്ച വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ നടന്ന ഏകാദശ രുദ്രജപവും ധാരയും മൃത്യുഞ്ജയ ഹോമവും ദർശിക്കാനും നിരവധി ഭക്തരെത്തി.

Previous Post Next Post