കോഴിക്കോട് :- ഇരുവഞ്ഞിപ്പുഴയിൽ മൃതദേഹം ഒഴുകുന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കരയ്ക്കെത്തിച്ചു. കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിനന്റെ മൃതദേഹം ഒഴുകുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് കരയ്ക്കെത്തിക്കുകയും കക്കാട് മാളിയേക്കൽ അബൂബക്കർ ഹാജിയുടെ മകൻ മുൻഷിർ (26) ആണ് മരിച്ചതെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
കുറച്ചുകാലമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മുൻഷിറിനെ രണ്ട് ദിവസം മുൻപ് കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ മുക്കം പോലീസിൽ പരാതി നൽകി അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് മൃതദേഹം പുഴയിൽ കണ്ടെത്തിയത്.
