സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം


മലപ്പുറം :- സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദാണ് (13) മരിച്ചത്. വീടിന് സമീപത്തെ വയലിൽ വച്ചാണ് സംഭവം. അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. സ്റ്റേ കമ്പിയുടെ ഒരു ഭാഗം വൈദ്യുത ലൈനിൽ തട്ടിയ നിലയിലായിരുന്നു.

Previous Post Next Post