കമ്പിൽ: വനിതാ ശിശുവികസന വകുപ്പും ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ശിശുദിന പ്രസംഗ മത്സരത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ആരാധ്യ പി. അഭിമാനനേട്ടം കൈവരിച്ചു. കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനിയാണ് ആരാധ്യ.
ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ആരാധ്യ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടിയത്. തുടർന്ന് നടന്ന വാശിയേറിയ സംസ്ഥാനതല മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. മികച്ച നേട്ടം കൈവരിച്ച ആരാധ്യയെ സ്കൂൾ അധികൃതരും അധ്യാപകരും പി.ടി.എ ഭാരവാഹികളും അഭിനന്ദിച്ചു.
