ചെങ്ങളായി :- ചെങ്ങളായി ഗ്രാമപഞ്ചായത്ത് വാർഡ് ജാഗ്രതാ സമിതി അംഗങ്ങൾക്ക് പരിശീലനം നൽകി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർമാൻ അഡ്വ. എ.പി ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി.പി വിപിന അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ വർക്കർ അനുശ്രീ.സി ക്ലാസ്സ് കൈകാര്യം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.കെ രവി , സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ എം.വി ബിന്ദു, പി.വി രാജൻ, കെ.സി അമ്മുക്കുട്ടി, സി.ഡി.എസ് ചെയർപേഴ്സൺ കെ.ബിന്ദു തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. വാർഡ് തലത്തിൽ സ്ഥാപിക്കുന്ന പരാതിപ്പെട്ടിയുടെയും നോട്ടീസ് ബോർഡിന്റെയും പ്രകാശനം നിർവ്വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ രമ്യ.പി സ്വാഗതവും കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അനുശ്രീ.എം നന്ദിയും പറഞ്ഞു
