മയ്യിൽ ഗ്രാമപഞ്ചായത്തും തണൽ ഇ.ഐ.സിയും സംയുക്തമായി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്തും തണൽ ഇ.ഐ.സിയും സംയുക്തമായി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.  പഞ്ചായത്ത് പ്രസിഡൻ്റ്  വിനോദ് കുമാർ സി.സി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ്  ശ്രീജിനി എൻ.വി അധ്യക്ഷത നിർവഹിച്ചു. തണൽ ഇ.ഐ.സി കൺസൾട്ടെഷൻ റിഹാബ് ഫിസിഷ്യൻ ദിൽഷത്ത്  സംസാരിച്ചു. 

പരിപാടിയിൽ 27 കുട്ടികൾ സ്ക്രീനിംഗ് ക്യാമ്പിൽ പങ്കെടുത്തു. ആശ വർക്കർ, അങ്കണവാടി ടീച്ചർ, എന്നിവർ പരിപാടിയിൽ പങ്ക് വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പി.പി സ്വാഗതം പറഞ്ഞു,  ഐ.സി.ഡി എസ്സ് സൂപ്പർവൈസർ ധന്യ വിഎം പരിപാടിക്ക് നന്ദി അറിയിച്ചു. 

Previous Post Next Post