കുഴഞ്ഞുവീണ വിദ്യാർഥിനി മരിച്ചു

 


കണ്ണൂർ:- ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പരിശോധനയിലിരിക്കെ കുഴഞ്ഞുവീണ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു. കാസർകോട് ഹൊസനഗഡി പുളിക്കാംപുറത്ത് റോയ് - റൂബി ദമ്പതികളുടെ മകൾ അലീന റോയ് (20) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിലെ മൂന്നാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർഥിനിയായിരുന്നു.

​സഹോദരങ്ങൾ: റോബിൻ, ആന്മരിയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10-ന് ഹൊസനഗഡി ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ നടക്കും

Previous Post Next Post