കൊളച്ചേരി:ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് ദേശീയ നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ടൗണിൽ വമ്പിച്ച പ്രതിഷേധ പ്രകടനം നടത്തി.
എം.എൻ. ചേലേരി സ്മാരക മന്ദിരത്തിന് മുൻപിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കമ്പിൽ ടൗണിൽ സമാപിച്ചു.
സമാപന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സുമേഷ് ടി.പി. അധ്യക്ഷത വഹിച്ചു. എ. ഭാസ്കരൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.സി. ഗണേശൻ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.എം. ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കും വരെ ഇന്ത്യാ മുന്നണി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും, ബി.ജെ.പി. - ആർ.എസ്.എസ്. ശക്തികളുടെ ഗൂഢനീക്കങ്ങൾ എന്തുവിലകൊടുത്തും നേരിടുമെന്നും നേതാക്കൾ യോഗത്തിൽ മുന്നറിയിപ്പ് നൽകി.
ചടങ്ങിൽ കെ. വത്സൻ, മൂസാ പറമ്പിൽ, എ.പി. രാജീവൻ, കെ. മുസ്തഫ എന്നിവർ സംസാരിച്ചു. സി.കെ. സിദ്ദിഖ് യോഗത്തിന് നന്ദി രേഖപ്പെടുത്തി.
