ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 17 മുതൽ 20 വരെ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര. ബ്ലൂ ആർമ്മി അവതരിപ്പിക്കുന്ന ശിങ്കാരിമേളം, വയലിൽ ഫ്യൂഷൻ, സഹസ്രവിളക്ക്, ദേവനൃത്തം, ബൊമ്മയാട്ടം, കളരിപയറ്റ് തുടങ്ങിയ കലാരൂപങ്ങളും DJ അകമ്പടിയോടെ ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നു.
ഫെബ്രുവരി 18 ബുധനാഴ്ച രാവിലെ 6 മണിക്ക് ശുദ്ധികലശം, ഗുരുപൂജ വിശേഷാൽ പൂജകൾ, 7 മണിക്ക് ഗണപതി ഹോമം, 8 മണിക്ക് നാഗദേവത പൂജ, 10 മണിക്ക് തായ്പരദേവത ക്ഷേത്രം മാതൃസമിതിയുടെ നാരായണിയ പാരായണം, 6 മണിക്ക് ദീപാരാധന, ചുറ്റുവിളക്ക്, ദീപസ്തംഭം തെളിയിക്കൽ, 6.30 ന് ദേശവാസികൾ അവതരിപ്പിക്കുന്ന കലാസന്ധ്യ. തുടർന്ന് നാട്ട്യകലാക്ഷേത്രത്തിന്റെ നൃത്ത അരങ്ങേറ്റം.
ഫെബ്രുവരി 19 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഈശാനമംഗലം നാരായണിയ സത്സംഗ നാരായണീയ പാരായണം .4.30നു കുടസമർപ്പണം. 5 മണിക്ക് കൊടിയിലതോറ്റം. 6.30 ന് ഇളങ്കോലം, 8 മണിക്ക് ഗുളികൻ വെള്ളാട്ടം, 8.30 ന് വിഷ്ണുമൂർത്തി വെള്ളാട്ടം, 10 മണിക്ക് ആളോറ വയനാട്ട്കുലവൻ ക്ഷേത്രത്തിൽ നിന്ന് തിരുമുൽ കാഴ്ച.
ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ 4.30 ശ്രീ ദൈവത്താർ ഗൂളികൻ പുറപ്പാട്, 6 മണിക്ക് തായ്പരദേവത തിരുമുടി നിവരലും കെട്ടിയാടലും, 7 മണിക്ക് വിഷ്ണുമൂർത്തി പുറപ്പാട്, ഉച്ചക്ക് 1 മണിക്ക് പ്രസാദസദ്യ, 2 മണിക്ക് സമ്മാന കൂപ്പൺ നറുക്കെടുപ്പ്. എല്ലാ ദിവസവും രാത്രി പ്രസാദസദ്യയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 7736101485, 9061344418
.
