മയ്യിൽ എരിഞ്ഞിക്കടവിൽ റോഡരികിൽ മാലിന്യം തള്ളിയവർക്ക് 10,000 രൂപ പിഴ


മയ്യിൽ :- മയ്യിൽ എരിഞ്ഞിക്കടവിൽ റോഡരികിൽ മാലിന്യം തള്ളിയവരിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കി. പ്ലാസ്റ്റിക് കവറുകൾ, തുണികൾ ഉൾപ്പെടയുള്ള മാലിന്യങ്ങളാണ് ചാക്കുകളിലാക്കി  വലിച്ചെറിഞ്ഞത്. ജില്ലാ എൻഫോഴ്സമെന്റ് സ്ക്വാഡ് മയ്യിൽ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിലാണ് എരിഞ്ഞിക്കടവിൽ പൊതുറോഡരികിലെ ആളൊഴിഞ്ഞ പറമ്പിൽ മാലിന്യങ്ങൾ തള്ളിയതായി ശ്രദ്ധയിൽപ്പെട്ടത്.

മാലിന്യം തള്ളിയ പ്രദേശവാസികളായ കെ.പി ഹംസ, കെ.കെ.പി യസഫീറസ, കെ.ഒ കുഞ്ഞിരാമൻ എന്നിവരിൽ നിന്നാണ് പിഴ ഈടാക്കിയത്. മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് കെ.പി സുബീനയിൽ നിന്ന് 2500 രൂപയും പിഴയായി ഈടാക്കി. എൻഫോഴ്സസ്മെന്റ് സ്കാഡ് ലീഡർ പി.പി അഷ്റഫ്, അംഗം അലൻബേബി, സി.കെ ദിബിൽ, ടി.വി വിനോദ് എന്നിവർ പരിശോധനയിൽ ഉണ്ടായിരുന്നു.

Previous Post Next Post