കുറ്റ്യാട്ടൂർ :- 12-ാമത് സമ്പൂർണ്ണ ശ്രീമദ് ഭഗവത് ഗീതാജ്ഞാനയജ്ഞം മാർച്ച് 29 മുതൽ ഏപ്രിൽ 5 വരെ കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ സീനിയർ സെക്കണ്ടറി സ്കൂളിൽ നടക്കും.
സാംസ്കാരിക സമ്മേളനം, ഭഗവത്ഗീത പഠനം, ഗീതാ ഹവനം, വൈജ്ഞാനിക മത്സരങ്ങൾ , ക്ഷേത്രദർശന യാത്രകൾ, വ്യക്തിത്വവികസന ക്ലാസുകൾ തുടങ്ങിയ കലാ, വൈജ്ഞാനിക, സാംസ്കാരിക, ആധ്യാത്മിക, ശാസ്ത്ര പ്രവർത്തനങ്ങൾ ഏഴ് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ നടക്കും.
സഹവാസ ക്യാമ്പിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് മാർച്ച് 20 വരെ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. താമസം, ഭക്ഷണം, ക്ലാസ്സുകൾ എന്നിവ സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9946063498
