കാട്ടാമ്പള്ളി :- സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) കാട്ടാമ്പള്ളി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കാട്ടാമ്പള്ളി എസ് കെ കോംപ്ലക്സിൽ നടന്ന സംഗമം SDPI അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് ഉദ്ഘാടനം ചെയ്തു. കാട്ടാമ്പള്ളി ബ്രാഞ്ച് പ്രസിഡന്റ് റിഷാദ് കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് നിസാർ കാട്ടാമ്പള്ളി, കപ്പക്കടവ് ജുമാ മസ്ജിദ് ഇമാം ജലീൽ മൗലവി, മഹല്ല് പ്രസിഡണ്ട് സലാം ഹാജി. കെ.എൻ.എം ജില്ലാ കമ്മിറ്റി മുനീർ മാസ്റ്റർ, മണ്ഡലം കമ്മിറ്റി അംഗം മഷൂദ് കണ്ണാടിപ്പറമ്പ്, ബ്രാഞ്ച് സെക്രട്ടറി ഷാഹുൽ ഹമീദ് കാട്ടാമ്പള്ളി എന്നിവർ സംസാരിച്ചു. നിരവധി പ്രവർത്തകരും നാട്ടുകാരും സംഗമത്തിൽ പങ്കെടുത്തു.
