എറണാകുളം ജംഗ്ഷനിൽ പ്ലാറ്റ്‌ഫോം നവീകരണം ; നാളെ മുതൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം



കൊച്ചി :- എറണാകുളം ജംഗ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെത്തുടർന്ന് നാളെ മുതൽ ട്രെയിൻ സർവീസുകൾക്ക് റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. മാർച്ച് 18 മുതൽ 26 വരെയാണ് പ്രധാന നിയന്ത്രണങ്ങൾ. കൊച്ചിയിലേക്കും തിരിച്ചുമുള്ള മെമു, പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകൾ പലതും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. 

യാത്രക്കാർ മുൻകൂട്ടി വിവരങ്ങൾ മനസ്സിലാക്കി യാത്ര ക്രമീകരിക്കണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. നവീകരണ കാലയളവിൽ പാലക്കാട്-എറണാകുളം മെമു ആലുവയിൽ സർവീസ് അവസാനിപ്പിക്കും. എറണാകുളം-പാലക്കാട് മെമു 26 വരെ ആലുവയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. ഗുരുവായൂർ-എറണാകുളം പാസഞ്ചർ ഇടപ്പള്ളിയിലും, കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറയിലും യാത്ര അവസാനിപ്പിക്കും.



Previous Post Next Post