ഉത്സവശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് മാതൃകയായി കുറ്റ്യാട്ടൂർ പഞ്ചായത്തിലെ മെമ്പർ


കുറ്റ്യാട്ടൂർ :- ഉത്സവത്തിനു പങ്കെടുത്തവർ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ശേഖരിച്ച് പഞ്ചായത്ത് അംഗവും മുൻ അംഗവും മാതൃകയായി. കുറ്റ്യാട്ടൂർ കൂർമ്പകാവ് താലപ്പൊലി ഉത്സവത്തിനിടെ തള്ളിയ മാലിന്യങ്ങളാണ് പഞ്ചായത്ത് അംഗം കെ.അച്യുതനും മുൻ അംഗം കെ.റിജേഷും ചേർന്ന് ശേഖരിച്ചത്.  നാലു ദിവസങ്ങളിലായി നടന്ന താലപ്പൊലി ഉത്സവത്തിനു സമാപനം കുറിച്ചു കൊണ്ടുള്ള കാവിൽ നിന്നും ഇറങ്ങൽ ചടങ്ങിനു ശേഷമാണ് പ്രധാന റോഡരികിലും മറ്റും അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്‌റ്റിക് കുപ്പികൾ അച്യുതൻ ശേഖരിച്ചത്. 

അതുവഴി വന്ന മുൻ അംഗം റിജേഷും ഇതുകണ്ട് ഒപ്പം ചേർന്നു. ഇരുവരും ചേർന്ന് ഒട്ടേറെ പ്ലാസ്‌റ്റിക് കുപ്പികളും മറ്റ് പ്ലാസ്‌റ്റിക് മാലിന്യങ്ങളുമാണ് ഒരു മണിക്കൂറിലേറെ നടത്തിയ പ്രവർത്തനത്തിലൂടെ ശേഖരിച്ചത്. കൂർമ്പകാവ് ഉൾപ്പെടുന്ന കോയ്യോട്ടുമൂല വാർഡിലെ അംഗ മാണ് കെ.അച്യുതൻ, ഇതേ വാർഡിലെ മുൻ അംഗമാണ് കെ. റിജേഷ്. മാലിന്യങ്ങൾ അടുത്ത ദിവസം ഹരിതകർമ സേനയ്ക്കു കൈമാറുമെന്ന് കെ.അച്യുതൻ പറഞ്ഞു.

Previous Post Next Post