നാറാത്ത്:-അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നാറാത്ത് പഞ്ചായത്തിലെ നോർത്ത് പുല്ലൂപ്പി നഗറിൽ പൂർത്തിയാക്കിയ സാംസ്കാരിക നിലയം, ഫെസിലിറ്റേഷൻ സെൻ്റർ എന്നിവയുടെ ഉദ്ഘാടനം കെ വി സുമേഷ് എം എൽ എ നിർവഹിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ റഹ്മത്ത് അധ്യക്ഷത വഹിച്ചു.കെ വി സുമേഷ് എം എൽ യുടെ നിർദ്ദേശപ്രകാരമാണ് പദ്ധതിയിൽ ഉൾപ്പെടുത്തി അത്യാധുനിക സൗകര്യങ്ങളോടെസാംസ്കാരിക നിലയം നിർമിച്ചിട്ടുള്ളത്. ഒരു കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചത്.രണ്ട് നിലകളിലായി നിർമിച്ച കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ ലൈബ്രറി, റീഡിങ്ങ് റൂം, ഓഫീസ്,സേവന കേന്ദ്രം, ടോയ്‌ലെറ്റ് സംവിധാനങ്ങളും രണ്ടാം നിലയിൽ എക്കോ പ്രൂഫ് ചെയ്‌ത ഓഡിറ്റോറിയവുമാണ് ഉള്ളത്. കൂടാതെ ഓഡിറ്റോറിയത്തിന് ആവശ്യമായ ഫർണിച്ചറുകളും അനുബന്ധ സൗകര്യങ്ങളും സേവനകേന്ദ്രത്തിന് ആവശ്യമായ കംപ്യൂട്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.
നിർമിതി കേന്ദ്രം സൈറ്റ് എഞ്ചിനിയർ ഷിഖിൻ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗംകൊട്ടിപ്പൊയിൽ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രശാന്തൻ മാസ്റ്റർ, കെ വിജിഷ, നാറാത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി സുധീഷ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം ടി ഹസീന, എം പി മുഹമ്മദ്, പാളത്ത് ഉഷ, അംഗങ്ങളായ ഉഷ പട്ടൻ, ആസൂത്രണ സമിതി വൈസ്ചെയർമാൻ അഷ്കർ കണ്ണാടിപ്പറമ്പ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ ഒ പി രാധാകൃഷ്ണൻ, കല്യാശേരി ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ കെ ബിനിഷ, നാറാത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത് കുമാർ, മോണിറ്ററിംഗ് കമ്മിറ്റി അംഗം കെ ജിഷ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
