കുറ്റ്യാട്ടൂർ :- കാർഷിക വിളകൾക്ക് നാശനഷ്ടം വരുത്തുന്ന കാട്ടുപന്നി ശല്ല്യത്തിന് പരിഹാരം കാണുന്നതിനായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക മേഖലയിൽ നടപ്പിലാക്കിയ സൗരോർജ്ജ വേലിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കോമക്കരി വയലിൽ പ്രസിഡന്റ് നിജിലേഷ് പറമ്പൻ നിർവഹിച്ചു. പദ്ധതിയിൽ വേശാല പാടത്തെ 34 കർഷകരുടെ 6 ഏക്കർ സ്ഥലത്ത് ആണ് പാടശേഖരസമിതിയുടെ നേതൃത്വത്തിൽ സൗരോർജ വേലി നിർമ്മിച്ചിട്ടുള്ളത്.
മുഴുവൻ കൃഷി ഇടങ്ങളേയും സംരക്ഷിച്ചു കൊണ്ട് തുടർന്നുള്ള സ്ഥലങ്ങളിലും വരും വർഷത്തെ പദ്ധതിയിൽ വേലി നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കർമ്മ ക്യാമ്പയിനിലൂടെ പന്നി സങ്കേതം കണ്ടെത്തി നശിപ്പിക്കുന്ന പ്രവർത്തനവും നടക്കുന്നു. കൃഷി സമൃദ്ധി പഞ്ചായത്താക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രസിഡൻ്റ് പറഞ്ഞു. സ്വാഗതം വാർഡ് മെമ്പർ എം.ഇന്ദിര, അദ്ധ്യക്ഷത വൈസ് പ്രസിഡൻ്റ് എം.വി സുശീല, പാടശേഖര സമിതി സെക്രട്ടറി കെ.പി വിജയൻ എന്നിവർ സംസാരിച്ചു.
