മമ്പറം :- വികസനം ജന്മാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ധര്‍മ്മടത്ത് BJP മെഗാ അദാലത്തും ജനസംഗമവും സംഘടിപ്പിച്ചു. കണ്ണൂർ മമ്പറം എജുക്കേഷണല്‍ ട്രസ്റ്റ് ഗ്രൗണ്ടില്‍ നടന്ന മെഗാ അദാലത്തില്‍ BJP സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി ശോഭ കരന്ദലജെയും ജനങ്ങളുടെ പരാതികള്‍ നേരിട്ട് സ്വീകരിച്ചു.
കേരളത്തില്‍ ജനങ്ങളെ കേള്‍ക്കാന്‍ ഇനി ബിജെപി ഉണ്ടാകുമെന്ന സന്ദേശമാണ് ഈ പരിപാടിയിലൂടെ മുന്നോട്ട് വെക്കുന്നത്. മെഗാ അദാലത്തില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഹെല്‍പ് ഡസ്‌കും ഉണ്ടായിരുന്നു. സി.സദാനന്ദൻ മാസ്റ്റർ എം.പി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ്, ദേശീയ ഉപാധ്യക്ഷന്‍ എ.പി അബുദുള്ളക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
