ഇടവിള കൃഷി കിറ്റ് വിതരണം ചെയ്തു


കൊളച്ചേരി :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2025- 2026 വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഇടവിള കൃഷി കിറ്റ് വിതരണത്തിന്റെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ശ്രീധരൻ സംഘമിത്ര നിർവ്വഹിച്ചു. 

കൊളച്ചേരി കൃഷി ഭവനിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി.പി ഫൗസിയ അധ്യക്ഷത വഹിച്ചു. കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി ഷമീമ മുഖ്യാതിഥിയായി. പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി.ഫസീല, പഞ്ചായത്ത് മെമ്പർമാരായ കെ.പി സജീവ്, യൂസഫ്, എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് പി.വി മോഹനൻ സ്വാഗതം പറഞ്ഞു.




Previous Post Next Post